മതപഠനം ഓരോ മുസ്‌ലിമിനും നിർബന്ധമാണല്ലോ. നമ്മിൽ പലരും ഭൌതികമായി വളരെയേറെ പഠിക്കാനവസരം ലഭിച്ചിട്ടുണ്ടെങ്കിലും പണ്ട് ‘ഓത്തുപള്ളികളിൽ’ നിന്ന് പഠിച്ച ‘ബിലോ ആവറേജ്’ വിവരം മാത്രമാണ് മതപരമായി നമ്മുടെ കൈവശം ഉള്ളത്. ഈ ഒരു തിരിച്ചറിവിൽ നിന്നാണ് ആഗോള ഗ്രാമത്തിലെ ആദർശ ജാലകമായ, ‘കേരള ഇസ്‌ലാഹി ക്ലാസ് റൂമി’ന്റെ അണിയറ പ്രവർത്തകർ ‘അൽ ഹുദ ഓൺലൈൻ മദ്‌റസ’ എന്ന തികച്ചും നൂതനമായ ആശയവുമായി കടന്നു വന്നിരിക്കുന്നത്.
ഇസ്‌ലാമികമായി ജീവിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. അതിന് ഇസ്‌ലാം എന്താണെന്ന് നാം അറിഞ്ഞിരിക്കുകയും വേണം. ‘ചൈനയിൽ പോയിട്ടെങ്കിലും നിങ്ങൾ പഠിക്കുക’ എന്ന് നമ്മുടെ പ്രവാചകൻ (സ.അ.) നമ്മോട് പറഞ്ഞത്, ദീനിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിത്തരുന്നതാണ്. എങ്കിലും അറിവ് നേടുക എന്നത് ഇന്ന് നമുക്ക് അന്നത്തെ പോലെ വിഷമം പിടിച്ച കാര്യമല്ല. വിവരങ്ങൾ വിരൽത്തുമ്പിലെ ഒരു ക്ലിക്കിലെത്തി നിൽക്കുന്നുണ്ടെങ്കിലും, ഇസ്‌ലാമിക പഠന രംഗത്ത് ഒരു പുതുമതന്നെയാണ് ഓൺലൈൻ മദ്‌റസയെന്ന ഇസ്‌ലാഹി ക്ലാസ് റൂമിന്റെ ഈ ചുവട് വെയ്പ് എന്നതിൽ തർക്കമേയില്ല.
തജ്‌വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യാനും, മനഃപ്പാഠമാക്കാനുമുള്ള അവസരം കൂടാതെ നിത്യ ജീവിതത്തിലെ പ്രാർഥനകൾ, അനുഷ്ഠാനങ്ങൾ, വിശ്വാസം, കർമശാസ്ത്രം, ഇസ്‌ലാമിക ചരിത്ര പാഠങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രായവ്യത്യാസമില്ലാതെ മുതിർന്നവർക്കും കുട്ടികൾക്കും സ്വന്തം വീട്ടിലിരുന്ന് പഠിക്കാനവസരം നൽകുന്ന രീതിയിൽ ക്രമപ്പെടുത്തിയ സിലബസ്. ക്ലാസ്സുകൾ വെള്ളി, ശനി ഒഴികെ ആഴ്ചയിലൊരു ദിവസം (പഠിതാക്കളുടെ സൌകര്യം അനുസരിച്ച്)
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.
♥ അറിയിപ്പുകൾ ♥
കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺവീനർ അറിയിച്ചു.